അമ്പാടിയില്‍ ഇനി അരങ്ങുണരും… അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

 തിരുവല്ല  : അമ്പാടിയില്‍ ഇനി അരങ്ങുണരും. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. 17ന് നാടകശാലസദ്യ. 18ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് 12.15നും 12.45നും മധ്യേ പുതുമന ദാമോധരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാകും കൊടിയേറ്റ്. കൊടിയേറ്റിന് ശേഷം ചെമ്പകശേരി തച്ചൻ വെട്ടിയതിനകം കേശവനാചാരി നാളികേരം ഉടച്ച് രാശി നോക്കി ഫലപ്രവചനം നടത്തും.

ഉച്ചപ്പൂജയ്ക്ക് ശേഷം തന്ത്രി തെക്കേ ഗോശാലയിൽ ഗണപതി പൂജ നടത്തി കൊടി പൂജിക്കും. തുടർന്നു വാദ്യപൂജയും നടക്കും. എഴുന്നള്ളത്തുകൾക്കു കോയ്മസ്ഥാനി ഉപയോഗിക്കുന്ന കോയ്മ വടി ശ്രീകോവിലി‍ൽ പൂജിക്കും. പിന്നീട് പാണി കൊട്ടി കൊടിമരച്ചുവട്ടിലേക്കു കൊടി എഴുന്നള്ളിക്കും. ധ്വജപൂജയ്ക്കു ശേഷം കൊടിയേറ്റും.

കൊടിയേറ്റിനുള്ള കൊടിക്കയർ ആചാരപരമായ ചടങ്ങുകളോടെ ഇന്നലെ അത്താഴപൂജക്കു മുൻപായി സമർപ്പിച്ചു. പുറക്കാട് അഴീക്കകത്ത് കുടുംബത്തി‍ൽ നിന്ന് ശ്രീകുമാർ മോഹന്‍റെ നേതൃത്വത്തിലാണ് ഘോഷയാത്രയായി കൊടിക്കയർ ക്ഷേത്രത്തിലെത്തിച്ചത്. ദേവസ്വം ജീവനക്കാരും ഉപദേശക സമിതി ഭാരവാഹികളും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ചു.നാളെ മുതൽ 9ാം ഉത്സവം വരെ കുളത്തിൽവേലയും തിരുമുൻപിൽ‍വേലയും നടക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...