ആശുപത്രിയില്‍ പോകാതെ ഭര്‍ത്താവിനെ കൂട്ടിരുത്തി ഭാര്യ വീട്ടില്‍ പ്രസവിച്ചു; സംഭവത്തില്‍ തുടര്‍നടപടി ഉണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

പുന്നല : പത്തനംതിട്ട പുന്നലയ്ക്കടുത്ത് ആശുപത്രിയില്‍ പോകാതെ ഭര്‍ത്താവിനെ കൂട്ടിരുത്തി ഭാര്യ വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ ഇന്നു തുടര്‍നടപടി ഉണ്ടായേക്കും. മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അനീഷ് ജോര്‍ജ് വിശദവിവര റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ കാരണം ആശുപത്രിയില്‍ പോകാന്‍ ഭയമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവിന്‍റെ വാദം. ആദ്യ 3 മാസം മാത്രമാണ് ആശുപത്രിയില്‍ പോയിരുന്നത്. പിന്നീട് വീട്ടില്‍ പ്രസവിച്ചവരെക്കുറിച്ച്‌ കൂടുതല്‍ അറിയാനും, പഠിക്കാനും യുവതി ശ്രമിച്ചിരുന്നു. ഇതനുസരിച്ച്‌ സ്വയം പ്രസവം നടത്തുകയായിരുന്നെന്നും താന്‍ സാക്ഷിയാവുക മാത്രമാണ് ചെയ്തതെന്നും ഭര്‍ത്താവ് പറഞ്ഞു. കു‍ഞ്ഞിന് 2.900 കി.ഗ്രാം തൂക്കമുണ്ട്.

പത്തനംതിട്ട പുന്നലയ്ക്കടുത്താണ് യുവതി വീട്ടില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ഭാര്യയും ഭര്‍ത്താവും മാത്രം അറി‍ഞ്ഞായിരുന്നു വീട്ടിലെ പ്രസവം. കൊട്ടാരക്കരയിലെ വീട്ടില്‍ നിന്ന് ഒരാഴ്ച്ച മുന്‍പാണ് യുവതി ഭര്‍തൃവീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും ആശുപത്രിയില്‍ പോകുന്ന കാര്യം സംസാരിച്ചിരുന്നെന്നും കുഴപ്പമില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും ഭര്‍തൃപിതാവ് പറഞ്ഞു.

ഉച്ചയ്ക്ക് 1ന് പ്രസവ വേദന തുടങ്ങിയപ്പോള്‍ ദമ്പതികള്‍ മുറിയില്‍ക്കയറി കതകടയ്ക്കുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോഴാണ് വീട്ടുകാരും അറിയുന്നത്. പിന്നീട് ഭര്‍ത്താവ് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദേശം നല്‍കിയെങ്കിലും കൂട്ടാക്കിയില്ല. വീട്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും മടങ്ങി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....