ബംഗളുരൂ : അത്യാഡംബരവും സുഖപ്രദവുമായ 20 എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളുമായി കർണാടക ആർടിസി. ‘അംബാരി ഉത്സവ്’ എന്ന പേരുള്ള ബസിൽ ഒരേ സമയം 40 പേർക്ക് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഫെബ്രുവരി 21നു രാവിലെ പത്തിന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംബാരി ഉത്സവ് ഫ്ലാഗ് ഓഫ് നിർവഹിക്കും.
എറണാകുളത്തേക്ക് രണ്ടും തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ ബസും സർവിസ് നടത്തും. എറണാകുളത്തേക്ക് 1,510 രൂപയും തൃശൂരിലേക്ക് 1,410 രൂപയും തിരുവനന്തപുരത്തേക്ക് 1,800 രൂപയുമാകും ടിക്കറ്റ് നിരക്കെന്നാണ് സൂചന. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവിസുകൾ. ടിക്കറ്റ് നിരക്ക്, റൂട്ട്, സമയം തുടങ്ങിയ കാര്യങ്ങൾ പിന്നീടാണ് തീരുമാനിക്കുക.
വോൾവോയുടെ ബി.എസ് 6 -9600 ശ്രേണിയിൽപെട്ട ബസാണിത്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, സുരക്ഷക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എ.ബി.എസ് ബ്രേക്ക്, 8 എയർ സസ്പെൻഷൻ സിസ്റ്റം, ട്യൂബ് ലെസ് ടയറുകൾ എന്നിവയുള്ള ബസുകൾ ക്ഷീണമില്ലാത്ത യാത്രയാണ് പ്രദാനം ചെയ്യുക. ഓരോ ബർത്തിലും റീഡിങ് എൽ.ഇ.ഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയന്‍റ്, വിൻഡോ കർട്ടൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ റിസർവേഷനും ടിക്കറ്റ് നിരക്കും അടുത്ത ദിവസം പ്രഖ്യാപിക്കും.
കൂടുതൽ ബസുകൾ വരുന്നതോടെ മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തേക്കും അംബാരി ഉത്സവ് സർവിസുകൾ ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി കേരള മേഖല ലെയ്സൺ ഓഫിസർ ജി. പ്രശാന്ത് പറഞ്ഞു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നോൺ എ.സി സ്ലീപ്പർ സർവിസും തുടങ്ങും. ചുരം പാതകളിലൂടെ പരീക്ഷണ ഓട്ടം വിജയിച്ചാൽ മലബാർ മേഖലയിലേക്കും മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ ആരംഭിക്കും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.