ലഹരി സംഘത്തിന്‍റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ വെളിപ്പെടുത്തലിൽ ബാലവകാശ കമ്മീഷൻ കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലഹരി സംഘത്തിന്‍റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ ബാലവകാശ കമ്മീഷൻ കേസെടുക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടും. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്നും സ്കൂളുകളിലും ജാഗ്രത വർധിപ്പിക്കുമെന്നും കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു.

ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോ​ഗിച്ചുവെന്ന വിവരമാണ് പുറത്തു വന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്‍റെ വലയിലാണ് ഈ പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരാണ് ലഹരി വിൽപ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്‍റെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പെൺകുട്ടിയെ ഉൾപ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതൽ ലഹരി ഉപയോഗിക്കുന്നു. പെൺകുട്ടിയുടെ കൈകളിൽ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാ​ഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ മാതാവും സാമൂഹ്യ പ്രവർത്തകരും ചേർന്നാണ് പരാതി നൽകിയത്. റോയൽ ഡ്ര​ഗ്സ് എന്ന പേരിലുള്ള ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴിയാണ് കുട്ടി ലഹരിക്കടത്ത് മേഖലയിലേക്ക് എത്തിയത്. വർഷങ്ങളായി കുട്ടി ഡ്ര​ഗ് അഡിക്റ്റാണ്. എസിപി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. റോയൽ ഡ്ര​ഗ്സ് ​ഗ്രൂപ്പിൽ ഉള്ളവർക്കാണ് ലഹരി എത്തിക്കുന്നത്. എം.ഡി.എം.എ വിൽക്കുന്നതിന്റെ ചെറിയ കമ്മിഷൻ പെൺകുട്ടിക്കും ലഭിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...