ന്യുഡല്‍ഹി : ഡോ.ഭിംറാവു അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ ബാബാസാഹിബ് അംബേദ്കറിന്റെ 129 മത് ജന്മദിനം കൊറോണയുടെയും ലോക്ക് ഡൌണിന്റെയും പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്ത് ആഘോഷിച്ചു.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി 2500 കിറ്റുകള്‍ വിതരണം ചെയ്തതായി ഫൗണ്ടേഷൻ ദേശിയ ചെയർമാൻ ഷാജി പൂവത്തൂർ പറഞ്ഞു. പരിപാടികള്‍ക്ക് ജോർജി വർഗീസ്, ജോസ് എബ്രഹാം, എസ്.പെരിയ സ്വാമി, മോബിൻ വി.എം, അനിൽ മാതൃ എന്നിവർ നേതൃത്വം നൽകി.