അടിച്ചിപ്പുഴയിൽ തുടങ്ങിയ അംബേദ്കർ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ആരണ്യകം എന്ന പേരിൽ ലൈബ്രറികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിച്ചിപ്പുഴയിൽ തുടങ്ങിയ അംബേദ്ക്കർ ലൈബ്രറി ആൻ്റ് വായനശാല ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ അരുൺ ഗോപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ. ടി. കെ.ജി നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. മനോജ് ടി.ആർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറിയ്ക്ക് അംബേദ്കർ എന്ന പേര് നിർദ്ദേശിച്ച വിദ്യാർത്ഥി എബിൻ എബ്ബേസിന് ഗ്രാമ പഞ്ചായത്ത് അംഗം പി.സി അനിയൻ മൊമൻ്റോ നൽകി.

ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ , ഏ .കെ പി.സി.ടി.എ ജില്ല സെക്രട്ടറി റെയിസൺ സാം രാജു , ഏ.കെ. പി സി.ടി.എ ജില്ല പ്രസിഡൻ്റ് ഡോ. ലതാകുമാരി പി.സി , ശിശുക്ഷേമ സമിതി ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കോമളം അനിരുദ്ധൻ , ലൈബ്രറി കൗൺസിൽ റാന്നി താലൂക്ക് സെക്രട്ടറി ലീലാ ഗംഗാധരൻ , ഡോ. ലിബൂസ് ജേക്കബ് എബ്രഹാം , ഡോ. റോണി ജെയിൻ രാജു , ജിക്കു ജെയിംസ്, എൻ. പ്രകാശ്കുമാർ , വി.എൻ ജെനി മോൾ , രാഘവൻ ഊര് മൂപ്പൻ , രാജപ്പൻ ജി., തുളസി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എ.കെ.പി.സി.ടി.എ എന്നീ സംഘടനകളുടെ സഹകരണത്തോടെ ജില്ല ശിശുക്ഷേമ സമിതിയാണ് ലൈബ്രറി നടത്തുന്നത്.

ലൈബ്രറി ഉദ്ഘാടനത്തിൻ്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. ഗ്രന്ഥശാലയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ജില്ലയിൽ നിന്നുള്ള എ.കെ.പി സി.ടി.എ അംഗങ്ങൾ ശേഖരിച്ച് ലൈബ്രറി സെക്രട്ടറിയ്ക്ക് കൈമാറി. തിരുവല്ലയിൽ നടക്കുന്ന എ.കെ പി.സി.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ലൈബ്രറികൾ ശക്തീകരിക്കുന്നതിൻ്റെ ഭാഗമായി അക്ഷരക്കൂട്ടം പദ്ധതി ആരംഭിച്ചു. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ അഞ്ച് പുസ്തകം വീതം പദ്ധതിയുടെ ഭാഗമായി നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...