പത്തനംതിട്ട : ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികം ഇന്ന് രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഭരണഘടനയില്‍ സമഭാവനയുടേതായ അംശങ്ങള്‍ ഉള്‍ചേര്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ജാതിക്കും മതത്തിനും ഒക്കെ അപ്പുറത്തുള്ള മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ തുല്യതയ്ക്കുവേണ്ടി പോരാടിയ വ്യക്തിയാണ് അദ്ദേഹം. ജാതിയുടെയും അയിത്തത്തിന്റെതുമായ ഒരു സാമൂഹ്യാവസ്ഥയിൽ മർദ്ദിതരായി കഴിയേണ്ടി വന്ന ജനതയുടെ വിമോചനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ് അംബേദ്ക്കർ ആലോചിച്ചതും പോരാടിയതും.
കുന്നത്തൂർ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടാവ് എന്ന പേരിൽ ഡോ: അംബേദ്കർ ജയന്തി ആചരിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച യോഗം പട്ടികജാതി ക്ഷേമ സമിതി കൊല്ലം ജില്ലാ കമ്മിറ്റി അംഗം അഡ്വ: സി കെ വിജയനന്ദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയും സ്ത്രി സുരക്ഷയും എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ കൊല്ലം ശ്രീനാരായണ ഗുരു ലോ കോളജിലെ അവസാനവർഷ നിയമ വിദ്യാർത്ഥിനി എസ്.സെൽമ വിഷയാവതരണം നടത്തി സംസാരിച്ചു. അനീഷ് എസ് ചക്കുവള്ളി അദ്ധ്യക്ഷത വഹിച്ചു. എം.ഷാജഹാൻ ചേഞ്ചിറക്കുഴി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.