അംബേദ്കർ ജയന്തി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികം ഇന്ന് രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഭരണഘടനയില്‍ സമഭാവനയുടേതായ അംശങ്ങള്‍ ഉള്‍ചേര്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ജാതിക്കും മതത്തിനും ഒക്കെ അപ്പുറത്തുള്ള മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ തുല്യതയ്ക്കുവേണ്ടി പോരാടിയ വ്യക്തിയാണ് അദ്ദേഹം. ജാതിയുടെയും അയിത്തത്തിന്റെതുമായ ഒരു സാമൂഹ്യാവസ്ഥയിൽ മർദ്ദിതരായി കഴിയേണ്ടി വന്ന ജനതയുടെ വിമോചനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ് അംബേദ്ക്കർ ആലോചിച്ചതും പോരാടിയതും.

കുന്നത്തൂർ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടാവ് എന്ന പേരിൽ ഡോ: അംബേദ്കർ ജയന്തി ആചരിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച യോഗം പട്ടികജാതി ക്ഷേമ സമിതി കൊല്ലം ജില്ലാ കമ്മിറ്റി അംഗം അഡ്വ: സി കെ വിജയനന്ദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയും സ്ത്രി സുരക്ഷയും എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ കൊല്ലം ശ്രീനാരായണ ഗുരു ലോ കോളജിലെ അവസാനവർഷ നിയമ വിദ്യാർത്ഥിനി എസ്.സെൽമ വിഷയാവതരണം നടത്തി സംസാരിച്ചു. അനീഷ് എസ് ചക്കുവള്ളി അദ്ധ്യക്ഷത വഹിച്ചു. എം.ഷാജഹാൻ ചേഞ്ചിറക്കുഴി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...