ജില്ലാ കേന്ദ്രങ്ങളിൽ അബേദ്കര്‍ ജയന്തി ദിനാഘോഷം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

 

തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം ‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംഘടിപ്പിക്കുന്ന പരിപാടി തിങ്കളാഴ്ച 14 ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. അധികാരത്തിൻ്റെ അഹങ്കാരത്തിൽ ഭരണഘടനയെ തന്നെ കൈയേറ്റം നടത്താൻ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ ഇത്തരം പരിപാടികൾ പൗരബോധം ഉണർത്താൻ സഹായകരമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പാർട്ടി ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി എറണാകുളത്തും സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പി അബ്ദുൽ ഹമീദ് മലപ്പുറത്തും തുളസീധരൻ പള്ളിക്കൽ ആലപ്പുഴയിലും പരിപാടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറൽ സെക്രട്ടി മാരായ റോയ് അറക്കൽ (കൊല്ലം), പികെ ഉസ്മാൻ (തിരുവനന്തപുരം), കെ കെ അബ്ദുൽ ജബ്ബാർ (തൃശൂർ), സംസ്ഥാന സെക്രട്ടറിമാരായ അൻസാരി ഏനാത്ത് ( കണ്ണൂർ), ജോൺസൺ കണ്ടച്ചിറ (കാസർകോട്), എം എം താഹിർ (ഇടുക്കി), സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി ടി ഇഖ്റാമുൽ ഹഖ് (കോഴിക്കോട്), അഡ്വ. എ കെ സലാഹുദ്ദീൻ (കോട്ടയം), സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ വി എം ഫൈസൽ (പാലക്കാട്), ജോർജ് മുണ്ടക്കയം ( വയനാട്), ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് ( പത്തനംതിട്ട) എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...