കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവം : ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്തായെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡല്‍ഹിയില്‍ ഓശാനയോട് അനുബന്ധിച്ച് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പോലീസ് നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്കു നടക്കാനിരുന്ന ഈ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതരെ സംഘ് പരിവാര്‍ സംഘടനകള്‍ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പോലീസ് നടപടി. കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണ് എന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയണം. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നം വെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നം വെക്കുമെന്നു മനസിലാക്കണം. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ ഭിന്നിപ്പിച്ചു കീഴടക്കും എന്നതു മനസിലാക്കണം എന്നും ചെന്നിത്തല പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...

തണ്ണിത്തോട് റോഡില്‍ യാത്രക്കാര്‍ക്ക് കൗതുകമായി കാട്ടാനയും കുട്ടിയും

0
തണ്ണിത്തോട് : തണ്ണിത്തോട് റോഡില്‍ കാടിറങ്ങി റോഡ്‌ മുറിച്ച് കടന്നുപോയ കാട്ടാനയും കുട്ടിയും...

തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തൃശൂർ: തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്കൂളിൽ...

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...