അംബേദ്കർ ചിത്രങ്ങൾ കോടതികളിൽ തുടരും ; നിലപാട് വ്യക്തമാക്കി തമിഴ്നാട് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറുടെ ഛായാചിത്രങ്ങൾ തമിഴ്‌നാട്ടിലെ കോടതികളിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് നിയമമന്ത്രി എസ്.രഘുപതി. കോടതിവളപ്പിലും കോടതിക്കുള്ളിലും മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും പ്രതിമകളും ചിത്രങ്ങളും മാത്രമേ വെക്കാവൂ എന്ന മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തിൽ പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കുന്നത്. നിയമമന്ത്രി എസ്.രഘുപതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാർ ഗംഗാപൂർവാലയുമായി ചർച്ച നടത്തിയിരുന്നു. അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന തമിഴ്‌നാട് സർക്കാറിന്റെ നിലപാട് നിയമമന്ത്രി ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

ഒരു നേതാവിന്റെയും ഛായാചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടില്ലെന്നും തൽസ്ഥിതി തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതായി എസ്.രഘുപതി വ്യക്തമാക്കി. കോടതികളിൽ അംബേദ്കറുടെയും മറ്റു ചില ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ വെക്കാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകൾ വരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ വിജ്ഞാപനം. കോടതിയിൽ ഗാന്ധിജിയുടെയും തിരുവള്ളുവരുടെയും പ്രതിമയും ചിത്രവും മതിയെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഏപ്രിലിൽ ചേർന്ന ഹൈക്കോടതി ഫുൾകോർട്ട് ഈ തീരുമാനം ശരിവെച്ചു. ഇതിനെതിരെയാണ് അഭിഭാഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...