തിരുവനന്തപുരം : തലസ്ഥാനത്ത് കിളിമാനൂരില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദി പിടികൂടി. പതിനൊന്നര കിലോഗ്രാം വരുന്ന തിമിംഗലത്തിന്റെ ഛര്‍ദില്‍ വില്‍പനക്ക് ശ്രമിക്കുന്നതിനിടെ വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്നാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാലോട് വനം വകുപ്പിന്റെ അന്വേഷണം. വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.
കിളിമാനൂരില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദി പിടികൂടി
RECENT NEWS
Advertisment