കൊച്ചി : കോളേജുകളില്‍ കൊടികള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെയാണ് അനുമതികിട്ടുന്നതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ കോളേജുകളില്‍ പലപ്പോഴും തമ്മിലടിക്കുന്നത് കൊടികളുടെ പേരിലാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു. പന്തളം മന്നം ആയുര്‍വേദ കോ – ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിന്റെ പ്രവേശനകവാടത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കംചെയ്യാന്‍ പോലീസ് സംരക്ഷണം തേടി മന്നം ഷുഗര്‍ മില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രവേശനകവാടത്തിലെ കൊടിമരങ്ങള്‍ ബന്ധപ്പെട്ടവര്‍ നീക്കംചെയ്തതായി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. കൊടിമരം സ്ഥാപിക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ പുതിയ നയം രൂപവത്കരിക്കുന്നതുവരെ എവിടെയും കൊടിമരം സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി മൂന്നാഴ്ചകഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
കോളേജുകളില്‍ കൊടികള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെയാണ് അനുമതികിട്ടുന്നതെന്ന് ഹൈക്കോടതി
RECENT NEWS
Advertisment