കേ​ന്ദ്രം ഇ​ട​പെ​ടാ​തി​രി​ക്കാ​നാ​ണ് ലോ​കാ​യു​ക്ത നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തെന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നോ അ​സ്ഥി​ര​പ്പെ​ടു​ത്താ​നോ ഗ​വ​ര്‍​ണ​ര്‍ വ​ഴി കേ​ന്ദ്രം ഇ​ട​പെ​ടാ​തി​രി​ക്കാ​നാ​ണ് ലോ​കാ​യു​ക്ത നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തെന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമായത്. ലോ​കാ​യു​ക്ത നി​യ​മം കൊ​ണ്ടു​വ​ന്ന നാ​യ​നാ​ര്‍ സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്തെ ഇ​ന്ത്യ​യ​ല്ല ഇ​ന്ന​ത്തേ​ത്. ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് ബി​ല്ലാ​യി നി​യ​മ​സ​ഭ​യി​ല്‍ എ​ത്തു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കാ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പറഞ്ഞു. ലോ​കാ​യു​ക്ത പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ വി​പു​ല​മാ​ണ്. അ​തി​ല്‍ കു​റ​വ് വ​രു​ത്തു​ന്ന ഒ​ന്നും സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നി​ല്ല, കോടിയേരി ചൂണ്ടികാട്ടി അ​ഴി​മ​തി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നു അ​ര്‍​ധ ജു​ഡീ​ഷല്‍ സം​വി​ധാ​ന​ത്തി​ന്റെ ആ​വ​ശ്യ​മി​ല്ല. അ​തി​നു​ള്ള ധീ​ര​ത പി​ണ​റാ​യി സ​ര്‍​ക്കാ​രി​നു​ണ്ട്.

എ​ല്‍​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കെ​തി​രേ ഉ​യ​രു​ന്ന ആ​ക്ഷേ​പ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നു തോ​ന്നി​യാ​ല്‍ അ​തി​ന്മേ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം മു​ന്പേ​യു​ണ്ട്. ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ ബിജെപിയും ഇക്കാര്യത്തില്‍ ഗവര്‍ണറുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തതെന്ന് കോടിയേരി ചോദിച്ചു. അതുപോലെ ഈ നിയമം ബിജെപി ഭരണമുള്ള ഇടങ്ങളില്‍ നടപ്പിലാക്കാന്‍ നേതൃത്വത്തോട് ഇവിടത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നില്ല. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോണ്‍ഗ്രസ് ഭരണമുള്ള പഞ്ചാബില്‍ നടത്തിയത് വി.ഡി സതീശനും കൂട്ടരും മറക്കുകയാണോ എന്നും കോടിയേരി ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...