ജി​ല്ല പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം ; പ്ര​സി​ഡ​ന്റ് ഉ​ള്‍​​പ്പെ​ടെ നി​ര​വ​ധി പേ​​ര്‍​ നി​രീ​ക്ഷ​ണ​ത്തി​ല്‍

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : ജി​ല്ല പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം. പ്ര​സി​ഡ​ന്റ് ഉ​ല്ലാ​സ് തോ​മ​സ് ഉ​ള്‍​​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യി. ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തും ഫ​ണ്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തും ജി​ല്ല പ​ഞ്ചാ​യ​ത്ത് വ​ഴി​യാ​ണ്. പ്ര​സി​ഡ​ന്റി​ന് പു​റ​മേ വൈ​സ് പ്ര​സി​ഡ​ന്റ് ഷൈ​നി ജോ​ര്‍​ജി​നും നി​ര​വ​ധി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ തു​ട​ങ്ങി സു​പ്ര​ധാ​ന പ​ദ​വി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡി​നെ തു​ട​ര്‍​ന്ന് അ​വ​ധി​യി​ലാ​ണ്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, വൈ​സ് പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യ എം.​ജെ ജോ​മി​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. അ​വ​ധി ദി​വ​സ​ത്തി​നൊ​പ്പം കോ​വി​ഡ് ഭീ​തി​യും ചേ​ര്‍​ന്ന​പ്പോ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ എ​ല്‍​ദോ ടോം ​പോ​ള്‍ ജീ​വ​ന​ക്കാ​ര​നാ​യ കെ.​കെ മ​ന്‍​ഷാ​ദ് എ​ന്നി​വ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...