കോട്ടയം : വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. പൊതി മേഴ്സി ആശുപത്രിയിലെ ജീവനക്കാരി സനജ ആണ് മരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുമായി പൊതിയിലേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്.സംഭവത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞ് അപകടം ആശുപത്രി ജീവനക്കാരി മരിച്ചു
RECENT NEWS
Advertisment