ഡോക്ടറെയും ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഐഷാല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ സംഘം ഡോക്ടറെയും ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്തു. സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ ആംബുലന്‍സ് ഡ്രൈവര്‍ മുക്കൂട് സ്വദേശി മുഹമ്മദ് ആരീഫിനെ (39) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ആരീഫ്, ഹുദൈഫ്, സിയാദ്, സാദിഖ്, റാഷിദ്, സിനാന്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേയും കേസെടുത്തട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഡോ. ശിവരാജിനെയും ആശുപത്രി ജനറല്‍ മാനേജര്‍ ഷമീം വടകരയെയും കൈയേറ്റം ചെയ്തത്. റോഡപകടത്തില്‍ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലെത്തിയതാണ് ആരീഫ്.

ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരിക്കേറ്റയാളെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിലപാടിലായി ഇയാള്‍. കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ആരീഫും ഒപ്പമുള്ളവരും കൂട്ടാക്കിയില്ല. കൊണ്ടുപോയേ തീരു എന്നാണെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അത് വേണ്ടെന്ന് ആരീഫും സംഘവും പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത ആംബുലന്‍സിലേക്ക് രോഗിയെ വിട്ടുതരില്ലെന്ന് ഡോക്ടറും നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതികള്‍ ഡോക്ടറെയും ആശുപത്രി ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...