ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരോഗ്യ ജാഗ്രത സമിതി യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴക്കാല പൂർവ ശുചീകരണ പരിപാടികളും പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തുവാൻ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ആരോഗ്യ ജാഗ്രത സമിതി യോഗത്തിൽ തീരുമാനിച്ചു. എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. എല്ലാ ഞായറാഴ്ച്ചയും ഡ്രൈ ഡേ ആചരിക്കും. ലൈസൻസ് എടുക്കാത്ത വളർത്തു നായ്ക്കളുടെ ഉടമകൾക്ക് പിഴ ചുമത്തും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മത്സ്യവിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ പരിശോധന കർശനമാക്കും.

വീഴ്ച്ച വരുത്തുന്നവർക്കെതിരെ പിഴ ചുമത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ജോൺസൻ വിളവിനാൽ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. എസ്. മനോജ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോളി കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.ഡോ.ശുഭ പരമേശ്വരൻ, ഡോ.നിഷ, ഡോ.ദിവ്യ, എം.ആർ അനിൽ കുമാർ, എൻ ബിന്ദു എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, ഗ്രാമ വികസനം, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് സെക്രട്ടറി, സി.ഡി. എസ് വൈസ് ചെയർപേഴ്സൺ, സി. ഡി. എസ് അംഗങ്ങൾ, ആശ പ്രവർത്തകർ, ഏകാരോഗ്യ കമ്മ്യൂണിറ്റി മെന്റർമാർ, ഹരിത സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...