പുനലൂരിലെ പെട്രോള്‍ പമ്പില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂരിലെ പെട്രോള്‍ പമ്ബില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വിശാഖ് എന്നയാളാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പുനലൂര്‍ താലൂക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ മിറാഷിനെ കഴിഞ്ഞ ശനിയാഴ്ച പമ്പില്‍വച്ച്‌ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ പിറകില്‍ നിന്നും ഓടിയെത്തിയ പ്രതി യുവാവിനെ മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വിശാഖാണ് ആക്രമിച്ചതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ വാളക്കോട് നിന്നാണ് പിടികൂടിയത്. അക്രമത്തിന് കാരണം മുന്‍ വൈരാഗ്യമാണെന്ന് പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പുനലൂര്‍ താലൂക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു...

0
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

0
ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്...

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...