അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ഡ്രൈവര്‍ ആംബുലന്‍സ് നടുറോഡില്‍ ഉപേക്ഷിച്ചു. ആംബുലന്‍സിന് അകത്ത് യുവതിയും കുഞ്ഞും ഭര്‍ത്താവും രണ്ടു ബന്ധുക്കളും നഴ്‌സിങ് അസിസ്റ്റന്റുമായിരുന്നു ഉണ്ടായിരുന്നത്. നടുറോഡില്‍ ആംബുലന്‍സ് ഉപേക്ഷിച്ച്‌ ഡ്രൈവര്‍ പോയതോടെ ചുട്ടു പൊള്ളുന്ന വെയിലില്‍ ഇവര്‍ക്ക് ആംബുലന്‍സിനകത്ത് വിയര്‍ത്ത് ഇരിക്കേണ്ടി വന്നു. പിന്നീട് പോലീസ് എത്തി ഇവരെ മറ്റൊരു ആംബുലന്‍സില്‍ തൃശൂരില്‍ എത്തിച്ചു.

അമിത വേഗതയില്‍ ആയിരുന്ന ആംബുലന്‍സിനകത്ത് സ്ട്രക്ചറില്‍ നിന്ന് യുവതി വീണതായും ബന്ധുക്കള്‍ പറയുന്നു. പ്രസവ ശേഷമുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതിയെ തൃശൂരിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി കിണാശ്ശേരി കേന്ദ്രീകരിച്ച്‌ ഓടുന്ന ആലപ്പുഴ സ്വദേശിയുടെ ആംബുലന്‍സാണ് കിട്ടിയത്. വഴി അറിയാത്തതിനാല്‍ ആംബുലന്‍സ്  ഉടമയും ഡ്രൈവറുമായ ആഷിദ് മറ്റൊരു ഡ്രൈവറെ ഏല്‍പ്പിയ്ക്കുകയായിരുന്നു. ഇതിനിടെ പോകേണ്ട വഴിയില്‍ നിന്ന് ഏറെ ദൂരം മാറി സഞ്ചരിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്നവരും ഡ്രെവറും തമ്മില്‍ തര്‍ക്കമുണ്ടായി. യുവതിയുടെ ബന്ധുക്കള്‍ ഡ്രൈവറെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ഇതോടെയാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി പോയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ പുതുനഗരം സ്വദേശി പടിക്കല്‍പാടം ആഷിദിന്റെ പേരില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...