ശ്വാസതടസം നേരിട്ട ആറുവയസ്സുകാരിക്ക് രക്ഷകനായത് ആംബുലൻസ് ഡ്രൈവര്‍ രാഹിൽ

For full experience, Download our mobile application:
Get it on Google Play

പീരുമേട് :  ശ്വാസതടസ്സം നേരിട്ട കുട്ടിയെ ആശുപത്രിയിലെത്തിച്ച നിര്‍വൃതിയിലാണ് പീരുമേട് സ്വദേശി രാഹിൽ രാജ്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ് രാഹിൽ. ഞായറാഴ്ച രാവിലെയാണ് ഏലപ്പാറ കോഴിക്കാനം സ്വദേശിയായ നവ്യ എന്ന ആറുവയസ്സുകാരിയെ ശ്വാസതടസ്സവുമായി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടിയെ എത്രയുംവേഗം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പത്തോടെ ആംബുലൻസ് ആശുപത്രിയിൽനിന്ന്‌ പുറപ്പെട്ടു. പോലീസ് കൺട്രോൾ റൂം, ട്രാഫിക് പോലീസ് ഡ്രൈവർമാരുടെ സംഘടനയായ എ.കെ.ഡി.എഫ്‌. എന്നിവരുടെ സംയുക്തമായ ഇടപെടലുകളും വഴിയിലുണ്ടായി.

പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന്‌ 88 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലേക്ക് ഒന്നേകാൽമണിക്കൂർ സമയത്തിൽ ജീവനോട് മല്ലടിച്ച കുട്ടിയെ എത്തിക്കാനായി. മെഡിക്കൽ കോളേജിൽ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...