Wednesday, April 16, 2025 5:54 am

ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശിയായ രാഹുലാണ്​ മരിച്ചത്​. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്​. രാഹ​​ുലിന്​ പുറമേ കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരന്‍ വിനീത് (ശിവന്‍) എന്നിവര്‍ക്കും കുത്തേറ്റിര​ുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറുമ്പാലൂര്‍ സരസ്വതി വിലാസത്തില്‍ സജയകുമാര്‍ (28), പള്ളിക്കല്‍ ചെമ്പന്‍പൊയ്കയില്‍ വിജയകുമാര്‍ (24), കരിക്കോട് മുണ്ടോളില്‍ പുത്തന്‍വീട്ടില്‍ അഖില്‍ (26), കൊട്ടാരക്കര ശ്രേയസ് ഭവനില്‍ ലിജിന്‍ (31) എന്നിവരെ പോലീസ് കസ്​റ്റഡിയിലെടുത്തിരുന്നു.

കൊട്ടാരക്കരയില്‍ വാടകക്ക്​ താമസിക്കുന്ന സിദ്ദീഖിന് മര്‍ദനത്തില്‍ സാരമായ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ മുന്‍പ് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ച നടന്നു. ഇതിന​ിടെ ഇരുസംഘങ്ങളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ചര്‍ച്ചക്കെത്തിയ സിദ്ദീഖിനെയും സുഹൃത്ത് ഹാരിസിനെയും എതിര്‍വിഭാഗം മര്‍ദിച്ചു.

പരിക്കേറ്റ സിദ്ദീഖിനെ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഇരുകൂട്ടരിലും ഉള്‍പ്പെട്ടവര്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തി. സിദ്ദീഖ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ പരിസരത്തു​െവച്ച്‌ ചര്‍ച്ച തുടങ്ങവെ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഈ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് വഴിമാറിയത്. ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറുകയും അക്രമിസംഘം പിന്നാലെയെത്തി ആക്രമിക്കുകയുമായിരുന്നു. പ്രസവമുറിയിലും ഓപറേഷന്‍ തിയറ്ററിലുമെല്ലാം ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. ഏറെനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യു.എസ് എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ നിർദേശം നൽകി ട്രംപ്

0
ന്യൂയോർക്ക് : വിവിധ രാജ്യങ്ങളിലെ 30 യു.എസ് എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
ഇടുക്കി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അടിമാലി സ്വദേശിനിയായ വീട്ടമ്മ മരിച്ചു....

വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു

0
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ...

യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി : ദില്ലിയിൽ റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....