കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിമല എസ്.എന്‍.ഡി.പി ശ്മാശാനത്തിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പായിപ്പാട് അടവിച്ചിറ സ്വദേശികളായ കുമ്പവേലി കുന്നത്ത് വീട്ടില്‍ സുനില്‍ (43), ചിറയില്‍ വീട്ടില്‍ സത്യന്‍ (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. എസ്.എന്‍.ഡി.പി ശ്മാശാനത്തിലെ മരത്തില്‍ സുനിലിനെ തൂങ്ങിമരിച്ച നിലയിലും സത്യനെ സമീപത്തുള്ള ആയിത്തു മുണ്ടകപ്പാട ശേഖരത്തിന് സമീപത്തെ തോട്ടില്‍ മുങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

പ്രദേശവാസികളാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് തൃക്കൊടിത്താനം പോലീസില്‍ വിവരമറിയിച്ചു. സിഐ അജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയെന്നും മരണകാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സത്യന്‍ അപ്ഹോള്‍സ്റ്ററ്റി ജോലികള്‍ ചെയ്യുന്ന തൊഴിലാളിയാണ്. സുനില്‍ മരം വെട്ടുതൊഴിലാളിയുമാണ്. ഇരുവരും ബന്ധുക്കളും അയല്‍വാസികളും ആണെന്ന് പോലീസ് പറഞ്ഞു. കോട്ടയത്തു നിന്നും ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...