തമിഴ്നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാമനാട്ടുകര അങ്ങാടിയിൽ വെച്ച് തമിഴ്നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. ചേലേമ്പ്ര പുല്ലിപ്പറമ്പ് മായേക്കാട്ട് പുറായി വിജേഷ് (37), കാക്കഞ്ചേരി പേവുങ്ങൽ അരുൺ രാജ് (24)എന്നിവരെയാണ് ഫറോക്ക് പോലീസ്  അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതിയിൽ ഹാ ജരാക്കി. കവർച്ച സംഘത്തിൽ ഒരാൾ കൂടിയുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. കഴിഞ്ഞ ദിവസം രാത്രി കെ.ടി.ഡി.സി ഹോട്ടലിന് സമീപത്താണ് തിരുച്ചിറപ്പള്ളി അരിയലൂർ പനങ്ങൂർ സ്വദേശി പ്രഭാകരന്റെ ഫോൺ മൂവർ സംഘം കവർന്നത്. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ പ്രഭാകരൻ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു.

തിരിച്ചു പോകുമ്പോൾ പിന്നാലെ എത്തിയ സംഘാംഗങ്ങളിൽ ഒരാൾ തടഞ്ഞു നിർത്തി കഴുത്തിൽ കത്തി വെച്ചു. ഉടൻ മറ്റൊരാൾ പ്രഭാകരന്റെ പോക്കറ്റിൽ നിന്നു ഫോൺ അപഹരിച്ച ശേഷം മൂവരും കടന്നു കളഞ്ഞു. പ്രഭാകരൻ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. വിജേഷിനെ സംഭവസ്ഥലത്തും അരുൺ രാജിനെ പിന്നിടുമാണു പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...