108 ആംബുലന്‍സില്‍ കോവിഡ് യുവതിക്ക് പീഡനം ; പത്തനംതിട്ട കളക്‌ട്രേറ്റിന് മുമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സായാഹ്നം നാളെ 4 മണിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 108 ആംബുലന്‍സില്‍ കോവിഡ് രോഗിയായ യുവതിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നതിന്  കാരണക്കാരായ  പത്തനംതിട്ട ജില്ലാ കളക്ടര്‍, ഡി.എം.ഒ, ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബുധനാഴ്ച  പകല്‍ 3 മുതല്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്‌ട്രേറ്റിന് മുമ്പില്‍ പ്രതിഷേധ സായാഹ്നം നടത്തുന്നു . പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും കോവിഡ് കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ജില്ലാ ഭരണകൂടം സമ്പൂര്‍ണ പരാജയമാണെന്ന് ഡി.സി.സി ഇതിന് മുമ്പ് നിരവധി തവണ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി കുറേക്കൂടി ഗൗരവമായി മാറിയിരിക്കുന്നു. കോവിഡ് രോഗികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പരാജയപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിലെ പത്തനംതിട്ട മാതൃകയുടെ പേരില്‍ ഊറ്റം കൊണ്ടവരുടെ മുന്നില്‍ 108 ആംമ്പുലന്‍സില്‍ കോവിഡ് ബാധിച്ച ദളിത് യുവതിയുടെ പീഡനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

ഈ സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിച്ചത്.  ജില്ലാ കളക്ടറും, ഡി.എം.ഒ യും ജില്ലാ പോലീസ് ചീഫും ഇതിനു ഉത്തരവാദികളാണ്. സുരക്ഷ ഒരുക്കേണ്ട പോലീസ് മറ്റ് പണികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഓണക്കാലത്ത് പത്തനംതിട്ട ടൗണില്‍ നിയമ വിരുദ്ധമായി മൈക്ക് കെട്ടി പൊതുജനങ്ങളില്‍ നിന്നും ഈടാക്കേണ്ട ഫൈനിന്റെ വിവരം പറയുന്നതിലും ചില വ്യാപാരസ്ഥാപനങ്ങളുടെ പരസ്യം പറയുന്നതിലുമായിരുന്നു പോലീസിന്റെ ശ്രദ്ധയെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു .

കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ വൃത്തിഹീനമാണ്. നല്ല ഭക്ഷണം രോഗികള്‍ക്ക് നല്‍കുന്നില്ല. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ശോചനീയാവസ്ഥ ചികിത്സാ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്നു. ആരോഗ്യവകുപ്പ് സമ്പൂര്‍ണ്ണമായി ജില്ലയില്‍ പരാജയപ്പെട്ടെന്നും ജില്ലാ കളക്ടര്‍ പി.ആര്‍ വര്‍ക്കിന്റെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പ്രതിഷേധ സായാഹ്നത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...