Friday, July 4, 2025 2:45 am

ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതി​യെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷതള്ളിയത്.

പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിയുടെ പ്രവ‌ൃത്തി മൂലം യുവതി​ക്ക് കടുത്ത മാനസികാഘാതം ഏറ്റെന്നും കോടതി നിരീക്ഷിച്ചു. വിവാഹിതനായ പ്രതി കരുതിക്കുട്ടിയാണ് കൃത്യം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.

‌ആറന്മുളയ്ക്ക് സമീപം ഇക്കഴി​ഞ്ഞ സെപ്തംബര്‍ അഞ്ചി​നായി​രുന്നു പീഡനം. ആടൂരില്‍ നിന്നും കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് യുവതി​യുമായി​ പോകുന്നതിനിടെയാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ യുവതി​യുമായി​ കൊവി​ഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടരുന്നതി​നി​ടെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ പീഡി​പ്പി​ക്കുകയായി​രുന്നു. വധശ്രമക്കേസി​ലെ പ്രതി​കൂടി​യായ നൗഫലിനെ ഉടന്‍തന്നെ പോലീസ് അറസ്റ്റുചെയ്യുകയായി​രുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...