കൊച്ചി: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ മെഡിക്കല്‍ തെളിവുകള്‍ ഇല്ലെന്ന പ്രതിയുടെ വാദം തള്ളിയ കോടതി വചാരണക്കോടതി ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
സംഭവം സംസ്ഥാനത്തെ മൊത്തം ബാധിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ സംഭവം അപൂര്‍വമാണെന്ന് കോടതി വ്യക്തമാക്കി.