ആംബുലന്‍സ് പീഡനo : കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കോവിഡ് മുക്തയായി

For full experience, Download our mobile application:
Get it on Google Play

പന്തളം: ആംബുലന്‍സ് ഡ്രൈവറുടെ പീഡനത്തിനിരയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കോവിഡ് മുക്തയായി. 2 ദിവസം മുന്‍പ് നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയാണ് വന്നത്. കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അനുവദിക്കുന്ന മുറയ്ക്ക് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘാംഗമായ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 5ാം തീയതി രാത്രിയില്‍ ആംബുലന്‍സിലെ ഡ്രൈവറായ നൗഫല്‍, കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വെച്ച്‌ പീഡിപ്പിച്ചു എന്നാണ് കേസ്. തുടര്‍ന്ന് പന്തളത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പെണ്‍കുട്ടി ചികിത്സയിലായിരുന്നു. 17ാം തീയതി ഉച്ചയ്ക്ക് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു....

യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ...

ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി , ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

0
കൊച്ചി : സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി...

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....