തിരുവനന്തപുരം : രോഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് ഇരുചക്ര വാഹന യാത്രികന് ഗുരുതര പരിക്ക്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയ്‌ക്ക് സമീപമായിരുന്നു സംഭവം.
ആംബുലൻസ് അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. യാത്രയ്‌ക്കിടയിൽ ടയർ പൊട്ടുകയും ഊരി തെറിക്കുകയുമായിരുന്നു. ടയർ ഇടിച്ചതിന്റെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഓടയിൽ പതിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.