കുട്ടികളുടെ ആശുപത്രിയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു ; ഐ സി യൂ ആംബുലൻസ് തോമസ്‌ ചാഴികാടൻ എം പി ഫ്ലാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ : തോമസ്‌ ചാഴികാടൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് ഐ സി യൂ ആംബുലൻസ്. എം പി ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഐ സി യൂ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് തോമസ്‌ ചാഴികാടൻ എം പി നിർവഹിച്ചു.

പ്രത്യേക ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാവുന്ന ടൈപ്പ്‌ സി ആംബുലൻസ് ആദ്യമായിട്ടാണ് ഐ സി എച്ച് ഹോസ്പിറ്റലിന് ലഭിച്ചത് എന്ന് ഉദ്ഘാടന ചടങ്ങിൽ ഐ സി എച്ച് കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ജയപ്രകാശ് കെ പി പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ അധ്യക്ഷത വഹിച്ചു.

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോമസ്‌, ജോഷി ഇലഞ്ഞിയിൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് ശങ്കർ, ഐ സി എച്ച് എച്ച് ഓ ഡി ഡോ ഡാർലി എസ് മാമ്മൻ, ബാബു ജോർജ്, ജോസ്‌ ഇടവഴിക്കൽ, ജിൻസ് കുരിയൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...