കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളെ കൊണ്ടുപോകേണ്ട ആംബുലൻസ് ഉപയോഗിക്കുന്നത് സാധനങ്ങൾ കൊണ്ട് പോകാൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : രോഗീ പരിചരണത്തിനായി മാത്രം ഉപയോഗിക്കേണ്ട കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് ഉപയോഗിക്കുന്നത് ആശുപത്രിയിലെ സാധനങ്ങൾ കൊണ്ട് പോകാൻ വേണ്ടി മാത്രം. മെഡിക്കൽ കോളേജിൽ അടിയന്തിര ഘട്ടത്തിൽ രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കേണ്ട മെഡിക്കൽ കോളേജ് ആംബുലൻസ് മരുന്നുകൾ എത്തിക്കുവാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ചോദ്യം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. കോവിഡ് കാലഘട്ടത്തിൽ ആണ് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് അനുവദിക്കുന്നത്.

എന്നാൽ ഇതിന്റെ ഡ്രൈവർമാർ വാഹനം ഓടിക്കാതെ വന്നതോടെ മെഡിക്കൽ കോളേജിന്റെ താഴത്തെ നിലയിൽ കയറ്റിയിട്ടിരിട്ടുന്ന ആംബുലൻസ് പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇടുകയായിരുന്നു. എന്നിട്ടും ആംബുലൻസ് രോഗികൾക്ക് പ്രയോജനം ചെയ്തില്ല. മാത്രമല്ല അടിയന്തിര ഘട്ടങ്ങളിൽ രോഗികളുമായി പോകേണ്ട ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് മരുന്നുകളും തുണിസാധനങ്ങളും എത്തിക്കുവാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. മെഡിക്കൽ കോളേജ് ഐ സി യു ആംബുലൻസുകൾ രോഗികളെ കൊണ്ട് പോകാൻ വേണ്ടി മാത്രമാണ് കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഉപയോഗിക്കുന്നത്. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ മാത്രമാണ് ഇത്തരത്തിൽ ഒരു അവസ്ഥ.

കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കാതെ വന്നതോടെ പുറത്ത് നിന്നും വലിയ തുക കൊടുത്ത് ആംബുലൻസ് വരുത്തേണ്ട അവസ്ഥയാണ് സാധാരണക്കാർ നേരിടുന്നത്.108 ആംബുലൻസ് സർവീസ് പകൽ സമയങ്ങളിൽ ഉണ്ടെങ്കിലും രാത്രിയിൽ സേവനം ഇല്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നു.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിലേക്ക് അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെ ആണ് മെഡിക്കൽ കോളേജ് ആംബുലൻസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തത്. മെഡിക്കൽ കോളേജ് ആംബുലൻസ് രോഗികളെ കൊണ്ടുപോകാതെ വന്നതോടെ അതിനുള്ളിലെ മെഷീനുകൾ കേടുപാടുകൾ സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...