ആംബുലൻസുകൾ സീനിയോറിറ്റി അനുസരിച്ച് മാത്രം ; പുതിയ സംവിധാനത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം പുനഃരാരംഭിച്ചു. ചെറിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 12 രൂപയും വലിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 15 രൂപയുമെന്നുള്ള നിലവിലെ സ്ഥിതി തുടരും. മിനിമം ചാർജ് മൂന്നു കിലോമീറ്റർ വരെ 220 രൂപയും 10 കിലോമീറ്റർ വരെ ചെറിയ ആംബുലൻസുകൾക്കും  500 രൂപയും വലിയ ആംബുലൻസുകൾക്ക് 700 രൂപയും തുടരും. സീനിയോറിറ്റിയിൽ ആംബുലൻസുകളെ ഓട്ടത്തിനായി വിളിക്കുമ്പോൾ രജിസ്ട്രേഷൻ പ്രകാരം ആംബുലൻസ്  നൽകിയിരിക്കുന്ന പേരിലുള്ള ആംബുലൻസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. സിനിയോറിറ്റി പ്രകാരം ആംബുലൻസിനെ ഓട്ടത്തിനായി വിളിച്ചാൽ 10 മിനിട്ടിനകം ആംബുലൻസ് സേവനം ലഭ്യമായില്ല എങ്കിൽ തൊട്ടടുത്ത ആംബുലൻസിന് സിനിയോറിറ്റി നൽകും.

2018-ൽ തന്നെ രോഗികൾക്ക് ആംബുലൻസുകളുടെ സേവനം  ചൂഷണരഹിതമായി നടപ്പിലാക്കുന്നതിന് പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ നിയമാവലിയ്ക്ക്  കടകവിരുദ്ധമായി ആംബുലൻസ് സർവ്വീസുകൾ നടക്കുന്നതായി കണ്ടെത്തിയതിനാൽ പ്രീപെയ്ഡ് ആംബുലൻസ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ആശുപത്രി പരിസരത്ത്, പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള റോഡിൽ സ്ഥിരമായി ആംബുലൻസ്, ഓട്ടോറിക്ഷാ എന്നിവ പാർക്ക് ചെയ്ത് സർവീസ് നടത്തുകയും ഇത് പലപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.  പ്രീപെയ്ഡ് സംവിധാനത്തിൽ ഓഫീസ് സംവിധാനത്തിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ ആംബുലൻസുകൾ പ്രവേശിച്ചാൽ മതിയെന്നിരിക്കേ, ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗുകൾ അനുവദിയ്ക്കേണ്ടതില്ലെന്നും ആശുപത്രി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...