പത്തനംതിട്ട : ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പേരിൽ പാഠപുസ്തകങ്ങളെ വർഗീയവത്ക്കരിക്കുകയും ചരിത്ര യാഥാർഥ്യങ്ങളെ തിരസ്ക്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും കെ.എസ്.ടി.എ തിരുവല്ല സബ് ജില്ല മുപ്പത്തിമൂന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.ബെന്നി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ട് സബ് ജില്ലാ പ്രസിഡന്റ് കെ എം.രമേശ്കുമാർ പതാക ഉയർത്തി. ശ്രീലേഖ ‘ എസ്.കുറുപ്പ് രക്തസാക്ഷി പ്രമേയവും രമ്യ.എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.ദീപ്തി സംഘടനാ റിപ്പോർട്ടും സബ് ജില്ലാ സെക്രട്ടറി രജനി ഗോപാൽ പ്രവർത്തന റിപ്പോർട്ടും സബ് ജില്ലാ ട്രഷറർ ശങ്കരൻ നമ്പൂതിരി വരവു – ചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു.സി, ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.ദീപ്തി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.അജയകുമാർ, ജില്ലാ കമ്മിറ്റിയംഗം ആശാ ചന്ദ്രൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സബ് ജില്ലാ ഭാരവാഹികളായി ശങ്കരൻ നമ്പൂതിരി (പ്രസിഡന്റ്), ഷിജോ ബേബി, ഏബ്രഹാം ഉമ്മൻ, ശ്രീലേഖ എസ്.കുറുപ്പ് (വൈസ് പ്രസിഡന്റുമാർ) രജനി ഗോപാൽ (സെക്രട്ടറി) മിനികുമാരി വി.കെ, രമ്യ.എസ്, ടൈറ്റസ് ജോർജ് (ജോയിന്റ് സെക്രട്ടറിമാർ), ഹസീന എം.എസ് (ട്രഷറർ) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി കോർണറിൽ ചേർന്ന വിദ്യാഭ്യാസ സംഗമം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. ഡോ.ആർ.വിജയമോഹനൻ, സി.ബിന്ദു, ദീപ്തി.എം, അജയകുമാർ കെ, ആശാ ചന്ദ്രൻ എന്നിവർ സംസാരിച്ചു.