കോന്നി നിയോജകമണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഉദ്‌ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : നവ കേരള സദസ്സിനെ കോന്നിയിലേക്ക് വരവേൽക്കുന്നതിനായി
കോന്നി നിയോജകമണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. 2023 ഡിസംബർ 17ന് വൈകിട്ട് 4 മണിക്ക് കെഎസ്ആർടിസി മൈതാനിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരളസദസ്
കോന്നി നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്നത്. പരിപാടി നടക്കുന്ന കോന്നി കെഎസ്ആർടിസി മൈതാനിയിലാണ് സംഘാടക സമിതി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.

സംഘാടകസമിതി രക്ഷാധികാരികളായ പിജെ അജയകുമാർ, പി ആർ ഗോപിനാഥൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ.തുളസീധരൻ പിള്ള, കോന്നി ഡി എഫ് ഓ ആയുഷ്കുമാർ കോറി ഐ എഫ് എസ്, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി ജോർജ്, ഡിഡിപി രാജേഷ്, കോന്നി തഹസിൽദാർ മഞ്ജുഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടിവി പുഷ്പവല്ലി, ആർ മോഹനൻ നായർ, പി ആർ പ്രമോദ്, എൻ നവനിത്ത്, രേഷ്മ മറിയം റോയ്, രജനി ജോസഫ് പ്രീജ പി നായർ, രവികല എബി, കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ, മണ്ഡലത്തിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, പ്രൊഫ.കെ മോഹൻ കുമാർ, ശ്യാം ലാൽ, രാജു നെടുംവംപുറം, സോമൻ പാമ്പായിക്കോട്, അമ്പിളി വർഗീസ്, കെജി രാമചന്ദ്രൻ പിള്ള, രാജേഷ്, എംപി മണിയമ്മ, ദീപ കുമാർ, സംഗേഷ് ജി നായർ, മലയാലപ്പുഴ മോഹൻ,പി എസ് കൃഷ്ണ കുമാർ, മണ്ഡലം തല വകുപ്പ് മേധാവികൾ, സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...