തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഭേദഗതി ബില്ല് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഡോ. വന്ദന ദാസിന്റെ കൊലപാതകം നീറ്റലായി നില്‍ക്കുന്നതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണ്. അത് സംരക്ഷിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഭേദഗതി ബില്ല്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്കും ഇനി നിയമ പരിരക്ഷ ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരെ അസഭ്യം പറയലും അധിക്ഷേപിക്കലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഏഴ് വര്‍ഷം വരെയുള്ള തടവാണ് ഉയര്‍ന്ന ശിക്ഷ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























