മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള ഹൈക്കോടതി. സൈബര്‍ തട്ടിപ്പിന് സഹായിക്കുന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. ഹൈക്കാടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.അക്കൗണ്ടില്‍ പണം വന്നത് എങ്ങനെയെന്ന യുവതിയുടെ നിലപാട് സംശയകരമെന്നും കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേരള ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. യുവതിയുടെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടത്.

‘മണി മ്യൂള്‍’ അക്കൗണ്ടുകള്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി സംഘടിത കുറ്റകൃത്യത്തിന് കേസെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൈബര്‍ തട്ടിപ്പിന് സഹായിക്കുന്ന അക്കൗണ്ടുടമകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കോടതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. താനൂര്‍ എസ്എച്ച്ഒയ്ക്കാണ് ഇക്കാര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. സൈബര്‍ തട്ടിപ്പിനായാണ് ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...