Monday, September 9, 2024 8:35 pm

കേരളീയം ഉത്തരവിൽ ഭേദ​ഗതി : സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാവുന്നത് സെമിനാറുകളിൽ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ സർക്കാർ ജീവനക്കാർക്ക് ഇറക്കിയ ഉത്തരവിൽ ഭേദഗതി.സർക്കാർ ജീവനക്കാർക്ക് കേരളീയം പരിപാടിയിൽ പങ്കെടുക്കാമെന്ന ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. സെമിനാറുകളിൽ മാത്രമേ സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാൻ കഴിയൂ എന്ന് പുതിയ ഭേദ​ഗതിയിൽ പറയുന്നു. വ്യാപക വിമർശനത്തിന് പിന്നാലെ ആണ് നടപടി.
ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേരളീയം വേദികളിലെത്താമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. രാവിലെ എത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം കേരളീയം വേദിയിലേക്ക് ജീവനക്കാര്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ സെക്രട്ടേറിയറ്റിലടക്കം ആളില്ലാക്കസേരകളുടെ എണ്ണം കൂടുതലായിരുന്നു. പ്രതിസന്ധി കാലത്തെ ധൂര്‍ത്ത് വിവാദം നിലനിൽക്കെ കടുത്ത വിമര്‍ശനമാണ് നടപടിയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. സ്കൂള്‍ വിദ്യാർത്ഥികള്‍ മുതൽ സർക്കാർ ഉദ്യോഗസ്ഥർക്കുവരെ കേരളത്തിൽ പങ്കെടുക്കാൻ ഇളവുകളുണ്ട്. കേരള സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു.

തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടി മുഖ്യമന്ത്രി നവംബര്‍ 1ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിര അണിനിരന്നിരുന്നു. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.

കവടിയാർ മുതൽ കിഴക്കേകോട്ട വരെ നീളുന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായാണ് വ്യത്യസ്ത രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയാണ് സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോർ തിയേറ്റർ, യൂണിവേഴ്സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളില്ലെലാം വേദികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സർവീസുകളുണ്ടാകും. ഇന്ന് മുതൽ എല്ലാ വേദികളും സജീവമാകും. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കെ പി സി സിയുടെ വയനാട് 100 വീട് പദ്ധതിയിൽ പങ്കാളിയായി ദേശീയ അസംഘടിത...

0
പത്തനംതിട്ട : വയനാടിനായി കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍...

മാലിന്യവിമുക്ത ക്യാമ്പയിൻ കുളത്തൂർ ഗവ. എൽ.പി സ്കൂളിൽ നടന്നു

0
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട പഞ്ചായത്തു...

കീക്കൊഴൂർ – വയലത്തല പുത്തൻ പള്ളിയോടം നീരണിയൽ കർമ്മം ഗോവ ഗവർണ്ണർ പി. എസ്...

0
റാന്നി: കീക്കൊഴൂർ-വയലത്തല പുത്തൻ പള്ളിയോടം നീരണിയൽ കർമ്മം ഗോവാ ഗവർണ്ണർ പി....

ഡെങ്കിപ്പനിയിൽ വിറച്ച് എറണാകുളം ; ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ചത് 144 കേസുകൾ

0
കൊച്ചി :എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. സെപ്റ്റംബർ 8 വരെ...