Thursday, July 3, 2025 11:26 pm

നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ; നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ലെന്ന് കിസാൻ മോർച്ച

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്ര സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് കർഷക സംഘടനകൾ. നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ധാർഷ്ട്യം വ്യക്തമാക്കുന്നതെന്ന് കർഷക സംഘടനകൾ പ്രതികരിച്ചു. നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാൻ മോർച്ച അറിയിച്ചു.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം തുടരുമ്പോളും നിയമങ്ങൾ സംബന്ധിച്ച് ചർച്ചയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ ഈ നിലപാട് തിരുത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ നിയമങ്ങളിൽ ഭേദഗതി വരുത്താൻ ചർച്ചയാകാമെന്ന് അറിയിച്ചു. കൃഷിമന്ത്രിയുടെ പ്രസ്താവന വിശദമായി ചർച്ച ചെയ്ത സംയുക്ത കിസാൻ മോർച്ച കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. നിയമങ്ങൾ പൂ‍ർണ്ണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നിയമത്തിൽ ഭേദഗതി വരുത്താനല്ല സമരം. അതിനാൽ ഇത്തരം പ്രസ്താവനകൾ കൊണ്ട് കർഷകരോഷം തണുപ്പിക്കാനാകുമെന്ന് കേന്ദ്രം കരുതേണ്ടെന്നെന്നും പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കിസാൻ മോർച്ച അറിയിച്ചു.

ഇതിനിടെ തിക്രിയിൽ കർഷക സമരസ്ഥലത്ത് ഹരിയാന സ്വദേശി മുകേഷ് കുമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ നാല് പേരാണ് മുകേഷിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. മരിച്ച മുകേഷിനും മറ്റ് നാല് പേർക്കുമിടയിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവുമായി സമരക്കാർക്ക് ബന്ധമില്ലെന്നും കൃത്യമായ അന്വേഷണം വേണെന്നും സംയുക്ത കിസാൻ മോർച്ച പ്രതികരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...