തുടർച്ചയായി രണ്ടാം ദിവസം അജ്ഞാത പേടകം വെടിവെച്ചിട്ട് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ടൊറന്‍റോ: തുടർച്ചയായി രണ്ടാം ദിവസം അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക. കാനഡയുടെ വ്യോമാതിർത്തിക്ക് മുകളിൽ കണ്ടെത്തിയ വസ്തുവിനെ ഇരു രാജ്യങ്ങളും ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് തകർത്തത്. അവശിഷ്ടങ്ങൾ കണ്ടെടുത്ത് പരിശോധിക്കാനുള്ള നടപടി തുടങ്ങിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശദമാക്കി. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ അമേരിക്കന്‍ ഫൈറ്റര്‍ ജെറ്റുകളുടെ സഹായത്തോടെ വെടിവച്ചിട്ടു. സിലിണ്ടറിന്‍റെ ആകൃതിയുള്ളതും എന്നാല്‍ കഴിഞ്ഞ ആഴ്ച വെടി വച്ചിട്ട ചൈനീസ് ബലൂണിനേക്കാള്‍ വലുപ്പം കുറവുള്ളതുമാണ് നിലവിലെ അജ്ഞാത വസ്തുവെന്നാണ് കാനഡ വിശദമാക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം കാനഡയുടെ പ്രതിരോധ മന്ത്രി അനിത ആനന്ദ് ആണ് ഇക്കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കാനഡയുടെ പ്രധാനമന്ത്രിയും ചേര്‍ന്നാണ് തീരുമാനം എടുത്തതെന്ന് വൈറ്റ് ഹൌസും വിശദമാക്കി. അലാസ്കയില്‍ വെള്ളിയാഴ്ച വൈകുന്നേരം ഈ അജ്ഞാത വസ്തുവിനെ കണ്ടതായി പെന്‍റഗണ്‍ വ്യക്തമാക്കിയിരുന്നു. വെടിവച്ചിട്ട വസ്തു വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കാനഡ നേതൃത്വം നല്‍കുമെന്നും ട്രൂഡോ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് എത്തുന്ന മൂന്നാമത്തെ അജ്ഞാത വസ്തുവാണ് ഇത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് വാഹന പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി

0
കാസ‍ർ​ഗോഡ്: കാസ‍ർ​ഗോഡ് മഞ്ചേശ്വരത്ത് വാഹന പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി....

തടി വെട്ടി കയറ്റ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ഈ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന്...

0
പത്തനംതിട്ട : തടി വെട്ടി കയറ്റ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ...

തങ്ങളെ അടിച്ച ഒരു പോലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാൽ എം പി

0
തിരുവനന്തപുരം: തങ്ങളെ അടിച്ച ഒരു പോലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാൽ...

ശ്വേതയ്ക്ക് എതിരെ ബാബുരാജ്

0
കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജി വച്ചതിന് പിന്നാലെ...