ചിക്കാഗോ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സ്വീകരിച്ച് നിലവിലെ യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്. വര്‍ഗ- ലിംഗ- കക്ഷിഭേദമന്യേ എല്ലാ അമേരിക്കക്കാര്‍ക്കുംവേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ആവാനുള്ള നാമനിര്‍ദേശം സ്വീകരിക്കുകയാണെന്ന് നാലു ദിവസമായി ഷിക്കാഗോയില്‍ നടന്ന ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ കമല ഹാരിസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ മാതാവ് ശ്യാമള ഗോപാലനെ കമല പ്രസംഗത്തില്‍ അനുസ്മരിച്ചു. രാജ്യത്തിന് മുന്‍കാലത്തെ മോശം അനുഭവങ്ങള്‍ മറന്ന് മുന്നോട്ടുനീങ്ങാനുള്ള അസുലഭ അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് കമല പറഞ്ഞു. ഒരു പാര്‍ട്ടിയുടേയോ വിഭാഗത്തിന്റേയോ അംഗങ്ങളെന്ന നിലയിലല്ലാതെ പുതിയ വഴികള്‍ തുറക്കാനുള്ള അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 21-ാം നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ചൈനയല്ല, അമേരിക്ക വിജയിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും അവര്‍ അവകാശപ്പെടുകയും ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.