പാരീസ് ഒളിമ്പിക്സ് : 4×400 മീറ്റര്‍ റിലേയില്‍ യുഎസിന്റെ മൂന്നാം സ്വര്‍ണം

For full experience, Download our mobile application:
Get it on Google Play

പാരീസ് : ഒളിമ്പിക്‌സിൽ സ്വർണ നേട്ടവുമായി യുഎസ്. 4×400 മീറ്റര്‍ റിലേയിലാണ് യുഎസിന്റെ പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷ റിലേയില്‍ ക്രിസ്റ്റഫര്‍ ബെയ്‌ലി, വെര്‍നോണ്‍ നോര്‍വുഡ്, ബ്രൈസ് ഡെഡ്‌മോണ്‍, റായ് ബെഞ്ചമിന്‍ എന്നിവരടങ്ങിയ ടീം ഒളിമ്പിക് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. 2:54.43 മിനിറ്റിലായിരുന്നു യുഎസ് ടീമിന്റെ ഫിനിഷ്. പുരുഷന്‍മാരുടെ 4×400 മീറ്റര്‍ റിലേയില്‍ യുഎസിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്. ഒളിമ്പിക് ചരിത്രത്തില്‍ ഈയിനത്തില്‍ യുഎസിന്റെ 19-ാം സ്വര്‍ണവും. 2:54.53 സമയത്ത് ഫിനിഷ് ചെയ്ത ബോട്ട്‌സ്വാനയ്ക്കാണ് ഈയിനത്തില്‍ വെള്ളി. 2:55.83 സമയത്ത് ഫിനിഷിങ് ലൈന്‍തൊട്ട ബ്രിട്ടന്‍ വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ യുഎസിന്റെ ഷമിയര്‍ ലിറ്റില്‍, സിഡ്‌നി ലെവ്‌റോണ്‍, ഗബ്രിയേല തോമസ്, അലക്‌സിസ് ഹോംസ് എന്നിവരടങ്ങിയ സംഘം 3:15.27 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. റിലേയില്‍ യുഎസ് വനിതാ ടീമിന്റെ തുടര്‍ച്ചയായ എട്ടാം സ്വര്‍ണ നേട്ടമാണിത്. നെതര്‍ലന്‍ഡ്‌സ് (3:19.50) വെള്ളിയും ബ്രിട്ടന്‍ (3:19.72) വെങ്കലവും നേടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോറസ്റ്റ് സ്റ്റേഷനിൽ അടിപിടി , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്‌പെൻഷൻ

0
മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരെ...

തൃശൂര്‍ തളിക്കുളത്ത് ഓയില്‍ മില്ലില്‍ വൻ തീപിടിത്തം

0
തൃശൂര്‍: തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയിൽ ആൻഡ് ഫ്‌ളൌർ മില്ലിൽ തീ...

എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി

0
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ...

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...