Wednesday, April 9, 2025 6:34 am

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ അമേരിക്കന്‍ ഭിന്നശേഷി അവകാശപ്പോരാളി ജൂഡി ഹ്യൂമാന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ അമേരിക്കന്‍ ഭിന്നശേഷി അവകാശപ്പോരാളിയും എഴുത്തുകാരിയുമായ ജൂഡി ഹ്യൂമാന്‍ (75) അന്തരിച്ചു. ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ജൂഡി, ഭിന്നശേഷിക്കാര്‍ക്കായുള്ള ചരിത്രപ്രധാനമായ നിയമനിര്‍മാണങ്ങള്‍ക്കുപിന്നിലെ മുഖ്യ പ്രേരകശക്തിയായിരുന്നു. ഫിലാഡല്‍ഫിയയില്‍ ജനിച്ച ജൂഡി 1949ല്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് അഞ്ചാം വയസ്സില്‍ വീല്‍‌ചെയറിലായി.

വിദ്യാഭ്യാസ കാലത്തുടനീളം ഭിന്നശേഷി വിദ്യാര്‍‌ഥികളുടെ അവകാശങ്ങള്‍ക്കായി സമരം നയിച്ച ജൂഡി 1970ല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ അധ്യാപക ലൈസന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്നു നിയമപോരാട്ടം തുടങ്ങി. കേസ് ജയിച്ച ജൂഡി വീല്‍ ചെയറിലിരുന്നു പഠിപ്പിക്കുന്ന ന്യൂയോര്‍ക്കിലെ ആദ്യത്തെ അധ്യാപികയായി.

ഭിന്നശേഷിക്കാര്‍ക്കു പൗരവകാശ സംരക്ഷണം ഉറപ്പാക്കുന്ന യുഎസിലെ ആദ്യനിയമം പാസാക്കുന്നതിനു വഴിയൊരുക്കിയ 28 ദിവസത്തെ സത്യഗ്രഹ സമരത്തോടെ ജൂഡി രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്നു. 1993 മുതല്‍ യുഎസ് സര്‍ക്കാരിന്റെയും ലോക ബാങ്കിന്റെയും വിദ്യാഭ്യാസവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. 2010ല്‍ രാജ്യാന്തര ഭിന്നശേഷി അവകാശത്തിനായുള്ള യുഎസിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർ​ഗോ‍ഡ് ബേഡകത്ത് കടയ്ക്കുള്ളിൽ യുവതിയെ ടിന്നർ ഒഴിച്ച് തീ കൊളുത്തി

0
കാസർ​ഗോ‍ഡ് : ബേഡകത്ത് കടയ്ക്കുള്ളിൽ യുവതിയെ ടിന്നർ ഒഴിച്ച് തീ കൊളുത്തി....

കെഎസ്ആർടിസിയിൽ സ്പെയർ പാർട്സ് വാങ്ങിയതിൽ ക്രമക്കേട് ; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്പെയർ പാർട്സ് വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട്...

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ...

ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്‌സിനെ 18 റൺസിന് തോൽപിച്ച് പഞ്ചാബ്

0
മുള്ളൻപൂർ: ഇന്ത്യൻ പ്രീമിയർലീഗ് ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 18...