ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ അമേരിക്കന്‍ ഭിന്നശേഷി അവകാശപ്പോരാളി ജൂഡി ഹ്യൂമാന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ അമേരിക്കന്‍ ഭിന്നശേഷി അവകാശപ്പോരാളിയും എഴുത്തുകാരിയുമായ ജൂഡി ഹ്യൂമാന്‍ (75) അന്തരിച്ചു. ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ജൂഡി, ഭിന്നശേഷിക്കാര്‍ക്കായുള്ള ചരിത്രപ്രധാനമായ നിയമനിര്‍മാണങ്ങള്‍ക്കുപിന്നിലെ മുഖ്യ പ്രേരകശക്തിയായിരുന്നു. ഫിലാഡല്‍ഫിയയില്‍ ജനിച്ച ജൂഡി 1949ല്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് അഞ്ചാം വയസ്സില്‍ വീല്‍‌ചെയറിലായി.

വിദ്യാഭ്യാസ കാലത്തുടനീളം ഭിന്നശേഷി വിദ്യാര്‍‌ഥികളുടെ അവകാശങ്ങള്‍ക്കായി സമരം നയിച്ച ജൂഡി 1970ല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ അധ്യാപക ലൈസന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്നു നിയമപോരാട്ടം തുടങ്ങി. കേസ് ജയിച്ച ജൂഡി വീല്‍ ചെയറിലിരുന്നു പഠിപ്പിക്കുന്ന ന്യൂയോര്‍ക്കിലെ ആദ്യത്തെ അധ്യാപികയായി.

ഭിന്നശേഷിക്കാര്‍ക്കു പൗരവകാശ സംരക്ഷണം ഉറപ്പാക്കുന്ന യുഎസിലെ ആദ്യനിയമം പാസാക്കുന്നതിനു വഴിയൊരുക്കിയ 28 ദിവസത്തെ സത്യഗ്രഹ സമരത്തോടെ ജൂഡി രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്നു. 1993 മുതല്‍ യുഎസ് സര്‍ക്കാരിന്റെയും ലോക ബാങ്കിന്റെയും വിദ്യാഭ്യാസവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. 2010ല്‍ രാജ്യാന്തര ഭിന്നശേഷി അവകാശത്തിനായുള്ള യുഎസിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...