വ്യാജ രേഖകൾ നൽകി അമേരിക്കൻ വിസക്ക് ശ്രമം ; രണ്ട് ​ഗുജറാത്തി യുവതികൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: അമേരിക്കയിലേക്ക് വിസ ലഭിക്കുന്നതിനായി കൃത്രിമ രേഖകൾ സമർപ്പിച്ച ​ഗുജറാത്ത് യുവതികൾക്കെതിരെ പരാതി നൽകി അമേരിക്കൻ എംബസി. മെഹ്‌സാനയിൽ നിന്നുള്ള രണ്ട് യുവതികൾക്കും വിസ കൺസൾട്ടൻ്റിനുമെതിരെയാണ് വിദ്യാഭ്യാസ, വരുമാന സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചെന്നും യുഎസ് എംബസിയെയും ഇമിഗ്രേഷനെയും കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് പരാതി നൽകിയത്. നേഹ പട്ടേൽ (26), പിങ്കൽ പട്ടേൽ (24), ചിരാഗ് പട്ടേൽ (29) എന്നിവർക്കെതിരെയാണ് ദില്ലി ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ യുഎസ് എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസിലെ വിദേശ ക്രിമിനൽ ഇൻവെസ്റ്റിഗേറ്ററായ എറിക് മോളിറ്റർ പരാതി നൽകിയത്. കുടിയേറ്റേതര വിസക്കാണ് ദില്ലിയിലെ യുഎസ് എംബസിയിൽ അപേക്ഷിച്ചത്.

അപേക്ഷയിൽ 2015 മുതൽ 2018 വരെ സയൻസ് ആൻഡ് ആർട്‌സ് കോളേജിൽ പഠിച്ചിട്ടുണ്ടെന്നും ബിഎ ബിരുദം നേടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. കോളേജ് രേഖകളും സമർപ്പിച്ചു. പിതാവിൻ്റെ ബാങ്ക് ബാലൻസ് 52.20 ലക്ഷം രൂപയാണെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും സർട്ടിഫിക്കറ്റുകളും ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകളും സമർപ്പിച്ചു. എന്നാൽ എംബസിയിൽ നടന്ന അഭിമുഖത്തിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് ഇവർ സമ്മതിച്ചു. മെഹ്‌സാനയിൽ നിന്നുള്ള രണ്ട് വിസ ഏജൻ്റുമാരായ ചിരാഗ് പട്ടേലും മിഹിർ പട്ടേലും തനിക്ക് വ്യാജ രേഖകൾ നൽകിയെന്നും അതിന് 1.50 ലക്ഷം രൂപ നൽകിയെന്നും അവർ യുഎസ് എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞു.

രണ്ട് വിസ ഏജൻ്റുമാർക്കും 24.50 ലക്ഷം രൂപ നൽകേണ്ടതായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. സമാനമായി പിങ്കൽ പട്ടേലും തന്റെ പിതാവിൻ്റെ ബാങ്ക് ബാലൻസ് 51.13 ലക്ഷം രൂപയാണെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ പോലുള്ള വ്യാജ രേഖകളും ഹാജരാക്കി. അപേക്ഷയിൽ കാണിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് പിതാവിന് സ്വന്തമല്ലെന്ന് അഭിമുഖത്തിൽ ഇവരും സമ്മതിച്ചു. ചിരാഗിൻ്റെ സഹോദരൻ ചിന്തൻ യുഎസിൽ സ്ഥിരതാമസക്കാരനാണെന്നും ചിരാഗിനെയും മിഹിറിനെയും വിസ കൺസൾട്ടൻസി സ്ഥാപനം നടത്താനും ആളുകളെ അനധികൃതമായി യുഎസിലേക്ക് അയക്കാനും സഹായിച്ചിരുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ചാണക്യപുരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീകളുടെ പിതാക്കന്മാരുടേതെന്ന് കാണിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏജൻ്റ് പണം നിക്ഷേപിച്ചതായും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...