മെഴ്‌സിഡീസ് ബെന്‍സിന്റെ പെര്‍ഫോമന്‍സ് മോഡലായ എഎംജി സി63 എസ്.ഇ. പെര്‍ഫോമന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അടുത്തവര്‍ഷത്തോടെ വാഹനം ഉപഭോക്താക്കളിലെത്തും. ഇലക്ട്രിക്, കംഫേര്‍ട്ട്, ബാറ്ററി ഹോള്‍ഡ്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, റേസ്, സ്ലിപ്പറി എന്നിങ്ങനെ എട്ട് ഡ്രൈവ് മോഡുകളാണ് വാഹനത്തിലുള്ളത്. ഇതിനൊപ്പം ഫോര്‍മാറ്റിക് സംവിധാനത്തിനൊപ്പം ഡ്രിഫ്റ്റ് മോഡും നല്‍കിയിരിക്കുന്നു. എഎംജി സി63 എസ്.ഇ. പെര്‍ഫോമന്‍സിന് 1.95 കോടി രൂപ(എക്‌സ് ഷോറൂം)യാണ് ഇന്ത്യയിലെ വില. നാലുസിലിണ്ടര്‍ എന്‍ജിന്‍ മാത്രം 476 ബി.എച്ച്.പി. കരുത്താണ് പുറത്തെടുക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ 204 എച്ച്.പി. കരുത്തും 320 എന്‍.എം. ടോര്‍ക്കും നല്‍കും. 89 കിലോഗ്രാം ഭാരമുള്ള 6.1 kWh-ന്റെ ഹൈ-പെര്‍ഫോമന്‍സ് ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. 13 കിലോമീറ്റര്‍ വരെ റേഞ്ച് ഈ ബാറ്ററി നല്‍കും. എംബക്‌സിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡ്യൂവല്‍ 12.3 ഇഞ്ച് സ്‌ക്രീനുമാണ് പുതിയ എഎംജിയിലുള്ളത്. നാപ്പ ലെതറിലുള്ള വെന്റിലേറ്റഡ് സ്‌പോര്‍ട്‌സ് സീറ്റുകള്‍ കാര്‍ബണ്‍ ഫൈബര്‍ ഇന്റീരിയര്‍ ട്രിം, ഹെഡ് അപ്പ് ഡിസ്‌പ്ലേ എന്നിവ അകത്തളത്തെ മാറ്റുകൂട്ടുന്നു. 15 സ്പീക്കറുകളുമായി ബര്‍മസ്റ്ററിന്റെ ത്രീഡി സറൗണ്ട് സൗണ്ട് സിസ്റ്റമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1