കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ കൂട്ടത്തിൽ പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി സുപ്രീംകോടതി. രാജ്യത്തുടനീളം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഏകീകൃത സ്വഭാവമുണ്ടാവേണ്ടത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. ഇന്ത്യയിലുടനീളം കാൻസർ നോ‌ട്ടിഫയബിൾ ഡിസീസായി പ്രഖ്യാപിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹി എയിംസിലെ മുൻ കാൻസർരോഗവിഭാഗം മേധാവി ഡോ. അനുരാഗ് ശ്രീവാസ്തവ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്. ഡോക്ടർമാരും ലാബുകളും സർക്കാരിനെയോ പൊതുജനാരോഗ്യ അധികൃതരെയോ അറിയിക്കേണ്ട ആരോഗ്യപ്രശ്നങ്ങളെയാണ് റിപ്പോർട്ട് ചെയ്യേണ്ട രോഗങ്ങൾ എന്നുപറയുന്നത്. രോഗവ്യാപനം നേരത്തേ കണ്ടെത്തി പ്രതിരോധിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാൻസർ കേസുകൾ ഏകീകൃതമായി റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എന്തുകൊണ്ട് നിർബന്ധിത മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നില്ലെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.

എന്നാൽ ആരോഗ്യം, സംസ്ഥാന വിഷയമാണെന്നാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ബോധിപ്പിച്ചത്. 17 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിനകം തന്നെ കാൻസറിനെ നോട്ടിഫയബിൾ ഡിസീസായി അംഗീകരിച്ചി‌ട്ടുണ്ട്. ഇതുകണക്കിലെടുത്ത് ബാക്കിയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൂടി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു. കാൻസർ കേസുകൾ നിർബന്ധിതമായി റിപ്പോർട്ട് ചെയ്യാത്തതുമൂലം രാജ്യത്തെ കാൻസർ നിയന്ത്രണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് 2025 നവംബറിൽ പൊതുതാൽപ്പര്യ ഹർജി ഫയൽചെയ്തത്.

ഇന്ത്യയിലെ ജനസംഖ്യയുടെ 10% ആളുകളെ മാത്രമേ ഐ.സി.എം.ആറിന്റെ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) ഉൾക്കൊള്ളുന്നുള്ളൂവെന്നും പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നു. കാൻസർ സംബന്ധിച്ച് ഏകീകൃതവും നിർബന്ധിതവുമായ റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ ദേശീയ തലത്തിൽ കാൻസറിനെ ഒരു നോട്ടിഫയബിൾ ഡിസീസായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഉയർന്ന അപകടസാധ്യതയുള്ളവരെയും പ്രായമായവരെയും ലക്ഷ്യമിട്ട് പ്രൈമറി ഹെൽത്ത് സെന്ററുകളും (PHCs) കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും (CHCs) വഴിയുള്ള പരിശോധനകൾ നടപ്പിലാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

കാൻസർ ചികിത്സ സംബന്ധിച്ച് അശാസ്ത്രീയ രീതികൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആഹ്വാനം ചെയ്യുന്നു. ആധുനിക വൈദ്യശാസ്ത്രവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുഷ് ചികിത്സകളും ഉൾപ്പെടെയുള്ള താങ്ങാനാവുന്നതും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ കാൻസർ ചികിത്സകൾ ജില്ലാതല ആശുപത്രികളിലും ലഭ്യമാക്കണമെന്നും ഹർജിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

പട്ടാപ്പകൽ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി യുവതി

0
കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി...

ബിജെപി ഓഫീസിൽ ദേശീയ പതാക കൂട്ടിയിട്ട നിലയിൽ ; നടപടി വേണമെന്നാവശ്യം

0
കാസർഗോഡ് : ബിജെപി കാസർഗോഡ് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്....

30 കോടി അധികമായി അനുവദിച്ചു ; പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്...