വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ; പി ജയരാജൻ പങ്കെടുക്കും ; ആരോപണങ്ങൾ ചർച്ചയായേക്കും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും ചർച്ചയായേക്കുമെന്നാണ് സൂചന. ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. വിഷയം വഷളാക്കിയത് പി ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആണെന്നാണ് പാർട്ടി വിലയിരുത്തൽ. ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വീണ്ടും കളത്തിൽ ഇറങ്ങാൻ വിവാദം വഴിവെച്ചെന്നും സിപിഎമ്മിൽ വിമർശനമുണ്ട്.

അതിനിടെ, സ്വർണക്കടത്തു ക്വട്ടേഷൻ സംഘവും സിപിഎമ്മും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. രാവിലെ പത്തിന് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും.അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും ദില്ലിയിൽ തുടരും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം തന്നെയാണ് ഇന്നത്തെയും അജണ്ട. കേരളത്തോടൊപ്പം പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ പ്രകടനവും പാർട്ടി വിലയിരുത്തും. നാളെയോടെ തിരുത്തൽ നടപടികളെക്കുറിച്ചും ആലോചന ഉണ്ടാകുമെന്നാണ് സൂചന. ബംഗാളിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിച്ചതിൽ അടക്കം വിമർശനം നിലനിൽക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...