മുഖ്യമന്ത്രി ചർച്ചക്കിടെ അടുത്ത കെപിസിസി പ്രസിഡന്‍റ് ആരെന്ന ചർച്ചയും കോണ്‍ഗ്രസിൽ സജീവം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചക്കിടെ അടുത്ത കെപിസിസി പ്രസിഡന്‍റ് ആരെന്ന ചർച്ചയും കോണ്‍ഗ്രസിൽ സജീവം. സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അധ്യക്ഷൻ ആരാകുമെന്നാണ് ചർച്ച. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പരിഗണനയിലുണ്ട്. ആന്‍റോ ആന്‍റണിയുടെ പേരും ഉയർന്നേക്കും. മുഖ്യമന്ത്രി ആരെന്നത് അടുത്ത കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിലും നിർണായകമാകും. കെ സുധാകരൻ ഒഴിയുന്ന സമയത്ത് പലരും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരാൾ വരട്ടെ എന്ന നിലയിലാണ് സണ്ണി ജോസഫിനെ ആ സ്ഥാനത്ത് നിയോഗിച്ചത്.

എന്നാൽ പുതിയ നിയമസഭയിൽ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. എ ഗ്രൂപ്പിലെ പ്രധാന നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിന് ആയതിനാൽ ബെന്നി ബെഹ്നാൻ പരിഗണനയിലുണ്ട്. ഷാഫി പറമ്പിലും കെസിക്കായി സജീവമായുണ്ട്. കൊടിക്കുന്നിലാകട്ടെ മുൻ വർഷങ്ങളിൽ തഴയപ്പെട്ട കാര്യം ഓർമിപ്പിച്ച് അധ്യക്ഷ സ്ഥാനത്തിനായി മുന്നിലുണ്ട്. ആന്‍റോ ആന്‍റണിയാകട്ടെ കഴിഞ്ഞ തവണ അവസാന നിമിഷം തഴയപ്പെട്ടതാണ്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആളായിരിക്കും കെപിസിസി അധ്യക്ഷനെന്ന് ഏതാണ്ട് ഉറപ്പാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർ കട്ട് ; വൈറ്റില കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

0
വൈറ്റില : നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച...

രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി : ഒതുക്കിത്തീർക്കാൻ പാർട്ടി ശ്രമം ; കെപിസിസിക്ക്...

0
തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം...

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...