ഹിന്ദുവിനെ ശക്തിപ്പെടുത്തുക പ്രധാനമന്ത്രിയുടെ ആശയം : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ലക്ക്നൗ : ഹിന്ദു മതത്തെ ശക്തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്ഥാപിച്ചതിന് മോദിയെ ഷാ അഭിനന്ദിച്ചു. ലക്ക്നൗവിൽ ഒരു പൊതു പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഹിന്ദുമതം ശക്തിപ്പെടുത്തണമെന്ന ആശയം പ്രധാനമന്ത്രി മോദിക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റൊരു പാർട്ടിയും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മറ്റെല്ലാ പാർട്ടികളും വോട്ട് ബാങ്കിന് വേണ്ടിയാണ് രാഷ്ട്രീയം ചെയ്യുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. “2-3 ദിവസം മുമ്പ് പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തു. എല്ലാ ശിവഭക്തരുടെയും സ്വപ്നം അദ്ദേഹം നിറവേറ്റി. അതുപോലെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവും പ്രധാനമന്ത്രി സാധ്യമാക്കി,” ഷാ പറഞ്ഞു.

രാജ്യത്തെ 65,000 പി.എ.സി.എസുകളും (പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി) ഒരേ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ വത്കരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അറിയിച്ചു. “രാജ്യത്തെ 65,000 PACS (പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി) എല്ലാം ഒരേ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർവത്കരിക്കാനും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളുമായും തുടർന്ന് നബാർഡുമായും ബന്ധിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. ഇത് യുപിയുടെ കാർഷിക ധനകാര്യത്തിന് ഒരു പുതിയ തുടക്കമാകും.” ഷാ കൂട്ടിച്ചേർത്തു.

സഹകരണ മന്ത്രാലയം സ്ഥാപിച്ചതിന് പ്രധാനമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. “നാലുവർഷത്തിന് ശേഷമാണ് ഞാൻ ഇവിടെയെത്തുന്നത്. നേരത്തെ ബിജെപി അധികാരത്തിൽ വന്നപ്പോഴാണ് ഞാൻ ഇവിടെയെത്തിയത്. സഹകരണ മന്ത്രാലയം സ്ഥാപിക്കണമെന്ന ഇന്ത്യയുടെ 70 വർഷത്തെ ആവശ്യം പ്രധാനമന്ത്രി മോദി നിറവേറ്റിയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ലഖ്‌നൗവിൽ ഉത്തർപ്രദേശ് സഹകരണ ബാങ്കുകളുടെ 13 പുതിയ ശാഖകൾ, 294 പി.എ.സി.എസ്, സൈബർ സെക്യൂരിറ്റി ഓഫ് ഓപ്പറേഷൻ സെന്റർ (സിഎസ്ഒസി), ഇന്റർനെറ്റ് ബാങ്കിംഗ്, സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷന്റെ 26 ഗോഡൗണുകൾ എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് ഷായുടെ പരാമർശം. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...