കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ല, ഇവിടെ പ്രവർത്തിക്കാൻ ബലിദാനം ചെയ്യാനുള്ള ധൈര്യവും വേണം ; അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത് അമിത്ഷായുടെ പ്രസംഗം.കേരളത്തില്‍ താമര വിരിയാന്‍ ബലിദാനിയാകാനുള്ള ധൈര്യം വേണമെന്ന് പ്രവര്‍ത്തകരോട് അമിത്ഷാ.വികസനത്തിലും ക്ഷേമപ്രവര്‍ത്തനത്തിലും ഇടതുസര്‍ക്കാരിന്റെ മികവിന് മുന്നില്‍ വിമര്‍ശനത്തിന്റെ മുനയൊടിഞ്ഞ് അമിത്ഷായുടെ കേരള സന്ദര്‍ശനം. ബിജെപിയുടെ പട്ടികജാതി സംഗമത്തില്‍ രാഷ്ട്രീയമായി ഇടതു സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പഴുതില്ലാതെ അമിത്ഷാ മടങ്ങി.

ബിജെപിയുടെ പട്ടികജാതി സംഗമത്തിലാണ് കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് അമിത്ഷായുടെ ആഹ്വാനം.കേരളത്തില്‍ താമര വിരിയാന്‍ ബലിദാനിയാകാനുള്ള ധൈര്യം വേണമെന്നാണ് പ്രവര്‍ത്തകരോട് അമിത്ഷായുടെ ആഹ്വാനം. ഇടതുസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എത്ര ചികഞ്ഞിട്ടും അമിത്ഷാക്ക് ഒന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ വികസനത്തിലും ക്ഷേമപ്രവര്‍ത്തനത്തിലും ഇടതുസര്‍ക്കാരിന്റെ മികവിനെ മറച്ചുവയ്ക്കാന്‍ അമിത്ഷായുടെ രാഷ്ട്രീയ പ്രസംഗത്തിന് ആയില്ലെന്നതാണ് വാസ്തവം.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിയും ബിജെപി മുന്നേറ്റവും മാത്രമായി അമിത്ഷായുടെ പ്രസംഗം ഒതുങ്ങി.പിന്നീട് അമിത്ഷാ വിമര്‍ശത്തിന് തെരഞ്ഞെടുത്തത് പതിവ് കോണ്‍ഗ്രസ് മുക്തഭാരതം തന്നെ.പട്ടികജാതി മോര്‍ച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര നേതാവിന്റെ സന്ദര്‍ശനത്തിന്റെ ആവേശമെന്നും പൊതുയോഗത്തില്‍ ഉണ്ടായില്ല. പ്രവര്‍ത്തരുടെ പ്രാതിനിധ്യത്തിലും കുറവുണ്ടായി.അമിത് ഷായുടെ കേരള സന്ദര്‍ശനം വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കളുടെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...